KADAPLAMATTOM MAP

KADAPLAMOTTAM

കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത്‌
അടിസ്ഥാന വിവരം

ജില്ല : കോട്ടയം
ബ്ലോക്ക്‌ : ഉഴവൂര്‍
വിസ്‌തീര്‍ണ്ണം : 12.98
വാര്‍ഡുകളുടെ എണ്ണം : 12

ജനസംഖ്യ : 13093
പുരുഷന്‍മാര്‍ : 6555
സ്‌ത്രീകള്‍ : 6538
ജനസാന്ദ്രത : 1009
സ്‌ത്രീ - പുരുഷ അനുപാതം : 997
മൊത്തം സാക്ഷരത : 95
സാക്ഷരത (പുരുഷന്‍മാര്‍) : 97
സാക്ഷരത (സ്‌ത്രീകള്‍) : 93

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പേര്‌ : ബാബു ഏബ്രഹാം
ഫോണ്‍ (ആപ്പീസ്‌) : 04822 251232
ഫോണ്‍ (വീട്‌) : 08422 228376

വില്ലേജ്‌ : ഇലയ്‌ക്കാട്‌
താലൂക്ക്‌ : മീനച്ചില്‍
അസംബ്ലി മണ്ഡലം : പാലാ
പാര്‍ലിമെന്റ്‌ മണ്ഡലം : മൂവാറ്റുപുഴ

KADAPLAMOTTAM /ചരിത്രം

ചരിത്രം

പ്രബലമായ നാട്ടു രാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഒരു കേന്ദ്രമായിരുന്നു കടപ്ലാമറ്റം. 'പടനിലവും' പാളയവുമായിരുന്ന ഈ സ്ഥലത്തുവച്ച്‌ ഈ രാജാക്കന്മാര്‍ തമ്മില്‍ പല യുദ്ധങ്ങളും നടന്നിട്ടുണ്ട്‌.

KADAPLAMOTTAM / സ്ഥലനാമോല്‍പത്തി

സ്ഥലനാമോല്‍പത്തി

പ്രാചീനകാലത്ത്‌ 'പടനിലവും' 'പാളയവു' മായിരുന്ന ഈ സ്ഥലങ്ങളില്‍ വച്ച്‌ അനേകം യുദ്ധങ്ങള്‍ നടന്നിരുന്നു. അങ്ങനെ പടത്തലമറ്റം എന്ന പേരും അതില്‍ നിന്ന്‌ കടപ്ലാമറ്റവും ഉണ്ടായി.

KADAPLAMOTTAM / സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം,
പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍


തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളി ഈ പ്രദേശത്തുകാര്‍ സജീവമായി പങ്കെടുത്തിരുന്നു.

KADAPLAMOTTAM / ചരിത്രപ്രാധാന്യമുള്ളത്‌/ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍

ചരിത്രപ്രാധാന്യമുള്ളത്‌/ദേശീയ അന്തര്‍ദേശീയ തലത്തില്‍
അറിയപ്പെടുന്ന സ്ഥാപനങ്ങള്‍


300 വര്‍ഷം പഴക്കമുള്ള മമ്പള്ളി കൊട്ടാരം ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.

KADAPLAMOTTAM / ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ഞാളപ്പുഴ അയ്യപ്പക്ഷേത്രം, മുണ്ടുകയ്യന്‍ അയ്യപ്പക്ഷേത്രം, വയലാ പാറന്തുരുത്തുകാവ്‌, തൃക്കേല്‍ അമ്പലം എന്നിവ ആയിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ളതാണത്രേ.
പഞ്ചായത്ത്‌ രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

കിടങ്ങൂര്‍ പഞ്ചായത്തിന്റെ കിഴക്കു പടിഞ്ഞാറ്‌ ഭാഗങ്ങള്‍, ചേര്‍പ്പുങ്കലിന്റെ ഭാഗം, കൂടല്ലൂര്‍ വാര്‍ഡിന്റെ ഒരു ഭാഗം, ഇലയ്‌ക്കാട്‌ പഞ്ചായത്തിലെ 8,9,10 എന്നിവ ചേര്‍ത്ത്‌ കടപ്ലാമറ്റം പഞ്ചായത്ത്‌ 1979 ല്‍ രൂപീകൃതമായി. സഖറിയാസ്‌ ചെറിയാന്‍ മുതുകുന്നേല്‍ ആയിരുന്നു പ്രഥമ പ്രസിഡന്റ്‌.

Back to TOP